ബംഗളൂരുവിൽ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന മലയാളിക്കായി തെരച്ചിൽ

ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിൽ അസം സ്വദേശിനിയായ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. അസം സ്വദേശിനി മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിരനഗറിലെ റോയൽ ലിവിംഗ്സ് അപ്പാർട്ട്മെന്റിലാണ് സംഭവം. മലയാളിയായ ആൺസുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം.
കൊലക്ക് ശേഷം രക്ഷപ്പെട്ട ആരവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് യുവതിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരവ് അനയ് കണ്ണൂർ സ്വദേശിയാണ്. ദേഹമാസകലം കുത്തേറ്റ് ചോര വാർന്നാണ് മായ കൊല്ലപ്പെട്ടത്.
നവംബർ 23നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്റിൽ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് ഒരു ദിവസം ഈ മുറിയിൽ തന്നെ കഴിഞ്ഞു. നവംബർ 24ന് പുറത്തുപോയ ഇയാൾ പിന്നീട് തിരിച്ചുവന്നില്ല.
The post ബംഗളൂരുവിൽ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന മലയാളിക്കായി തെരച്ചിൽ appeared first on Metro Journal Online.