Kerala

ഞാൻ ബി ജെ പിയിൽ വന്നത് തല്ലുണ്ടാക്കാനല്ല; വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് രാജിവെച്ചു

കല്‍പ്പറ്റ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി ജെ പിയിലെ അഭിപ്രായ ഭിന്നത തുറന്നുകാട്ടി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് രാജിവെച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കെപി മധുവാണ് രാജി പ്രഖ്യാപിച്ചത്. സന്ദീപ് വാര്യറിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് വ്യക്തമാക്കി മറ്റൊരു നേതാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്.

ബിജെപി രാഷ്ട്രീയം ഇനി തുടരുന്നില്ലെന്നും ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് തല്ലുംപിടിയും ഉണ്ടാക്കാനോ, ബഹളം ഉണ്ടാക്കാനോ, ഗ്രൂപ്പ് കളിക്കാനോ, തമ്മില്‍ തല്ലാനോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊക്കെയാണെങ്കില്‍ ഇവിടെ വേറെ കക്ഷികളുണ്ട്. അവരുടെ കൂടെ പോയാല്‍ മതിയല്ലോ. ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചുമാണ് പാലക്കാട് നശിപ്പിച്ചത്’ എന്നും പാര്‍ട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മധു പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കെ സുരേന്ദ്രനെതിരെ കുറെ ആരോപണങ്ങള്‍ ഉണ്ടായി. അന്ന് അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു എന്നതിന്റെ പേരില്‍ ഞാനുമായി വലിയ ബന്ധമുണ്ടായിരുന്ന പാര്‍ട്ടിക്കാര്‍ വരെ അകന്നു പോയി. ഒരു സംസ്ഥാന ഭാരവാഹി, സുരേന്ദ്രന് എതിരായി നില്‍ക്കുന്ന ആളാണ്. അയാള്‍ സംസാരിക്കുന്നത് നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ വേണ്ടത് പോലെയൊക്കെ ചെയ്ത് പോകാമെന്ന്. അങ്ങനെയാണോ വേണ്ടത്. അത്തരത്തിലുള്ള ഒരു പാര്‍ട്ടിയല്ല എനിക്ക് വേണ്ടത്. കെ സുരേന്ദ്രനും പികെ കൃഷ്ണദാസും തമ്മിലുള്ള ഗുസ്തിയാണ് ഇവിടെ നടക്കുന്നത്. എംടി രമേശാണ് നമുക്ക് ഒന്നിച്ച് പോകാമെന്ന് പറഞ്ഞത്. ഒരു സി പി എമ്മുകാരന്‍ വന്ന് സംസാരിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.

The post ഞാൻ ബി ജെ പിയിൽ വന്നത് തല്ലുണ്ടാക്കാനല്ല; വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് രാജിവെച്ചു appeared first on Metro Journal Online.

See also  കേരളത്തിലെ എസ്‌ഐആർ നടപടികൾക്ക് സ്റ്റേയില്ല; ഹർജി വിശദമായി പരിശോധിക്കാൻ മാറ്റി

Related Articles

Back to top button