Kerala

കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ; സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരും

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര തർക്കത്തിൽ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന പ്രസിഡന്റായി തുടരട്ടെയെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അംഗീകരിച്ചു

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുരേന്ദ്രൻ അറിയിച്ചിരുന്നു. ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെയാണ് രാജിസന്നദ്ധത അറിയിച്ചത്

പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിച്ചിരുന്നു. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ മുമ്പെങ്ങുമില്ലാത്ത വിധം കലഹമാണ് ബിജെപിയിൽ പൊട്ടിപ്പുറപ്പെട്ടത്.

The post കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ; സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരും appeared first on Metro Journal Online.

See also  തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button