പന്തീരങ്കാവ് കേസ്: പരാതിയിൽ ഉറച്ച് നിൽക്കും, രാഹുലിനൊപ്പം ജീവിക്കാനില്ലെന്ന് മകൾ പറഞ്ഞെന്ന് പിതാവ്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇനി പരാതി പിൻവലിക്കില്ലെന്ന് യുവതിയുടെ പിതാവ്. പരാതിയിൽ ഉറച്ച് നിൽക്കും. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ചും രാഹുൽ മകളെ മർദിച്ചെന്ന് നീമയുടെ അച്ഛൻ പറഞ്ഞു. ആംബുലൻസിലെ സ്‌ട്രെച്ചറിൽ ബെൽറ്റ് ഇട്ട് കിടത്തിയ മകളെയാണ് മർദിച്ചത്.
ഏറ്റവും ദുഃഖകരമായ സംഭവമാണത്. അവൻ ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയാണ്. മദ്യപാനിയല്ലെങ്കിലും അവൻ ഫ്രോഡ് തന്നെയാണ്. ഒരു സൈക്കോ ടൈപ്പാണ്. ഇനി അവനൊന്നിച്ച് ജീവിക്കാൻ തയ്യാറല്ല എന്ന് മകൾ തീർത്തു പറഞ്ഞിട്ടുണ്ട്.
ആദ്യത്തെ പരാതി നൽകിയപ്പോൾ അവൾക്ക് ചില മോഹന വാഗ്ദാനങ്ങളൊക്കെ നൽകി അവർ കസ്റ്റഡിയിലാക്കുകയായിരുന്നു. അങ്ങനെ മകളെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചു. ഭയങ്കര പീഡനം മകൾ ഏറ്റിട്ടുണ്ട്. മർദിച്ചതിനേക്കാൾ പീഡനം വാക്കുകൾ കൊണ്ട് ഉണ്ടായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
The post പന്തീരങ്കാവ് കേസ്: പരാതിയിൽ ഉറച്ച് നിൽക്കും, രാഹുലിനൊപ്പം ജീവിക്കാനില്ലെന്ന് മകൾ പറഞ്ഞെന്ന് പിതാവ് appeared first on Metro Journal Online.