Kerala

ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച 17കാരി ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. സഹപാഠിയായ ആൺകുട്ടിയുമായി മരിച്ച കുട്ടി പ്രണയത്തിലായിരുന്നുവെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്

കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്തസാമ്പിളുകൾ അടക്കം പരിശോധിക്കും. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു

കേസിൽ ഇന്നലെ പോക്‌സോ വകുപ്പ് കൂടി പോലീസ് ചുമത്തിയിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയെന്ന രീതിയിലാണ് കുട്ടി ചികിത്സ തേടിയത്. തിങ്കളാഴ്ച പുലർച്ച മരിച്ചു. അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ഗർഭം ഒഴിവാക്കാൻ കുട്ടി അമിതമായി മരുന്ന് കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. പെൺകുട്ടി മരുന്ന് കഴിച്ചത് ആരുടെ അറിവോടെയാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

The post ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് appeared first on Metro Journal Online.

See also  വിദ്യാർഥിയുടെ മരണം; അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിൽ കെഎസ്‌യു-പൊലീസ് സംഘർഷം

Related Articles

Back to top button