National

നിർമാണത്തിലിരുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു; ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം

നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഗൂഗിൾ മാപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഫറൂഖാബാദിൽ നിന്നുള്ള യുവാക്കളാണ് ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് പോകുന്നതിനിടെ പാലത്തിൽ നിന്ന് നദിയിലേക്ക് പതിച്ചത്

പാലത്തിന്റെ നിർമാണം പാതിവഴിയിലായിരുന്നു. ഒരു വശത്ത് അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണ് മരിച്ചത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും പൂർണ പിന്തുണ നൽകുമെന്നും ഗൂഗിൾ അറിയിച്ചു.

The post നിർമാണത്തിലിരുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു; ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം appeared first on Metro Journal Online.

See also  എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് വീണ ഹോസ്റ്റലിലെ എട്ട് വിദ്യാര്‍ഥികൾ മരിച്ചു; ദൃക്‌സാക്ഷി വിവരണം ഞെട്ടിക്കും

Related Articles

Back to top button