Gulf

യുഎഇ സവി കോഗന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു

അബുദാബി: ഇസ്രായേലി-മോള്‍ഡോവന്‍ ഇരട്ട പൗരത്വമുള്ള ജൂത റബ്ബി സവി കോഗന്റെ അബുദാബിയില്‍ നടന്ന കൊലയുടെ പശ്ചാത്തലത്തില്‍ യുഎഇ അധികൃതര്‍ സവിയുടെ കുടുംബത്തോട് അനുശോചനം അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗനെന്ന 29കാരനായ ജൂത റബ്ബിയെ കാണാതാവുന്നത്്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളായ ഉസ്ബക്ക് വംശജരെ പിടികൂടുന്നതില്‍ തുര്‍ക്കി നല്‍കിയ സഹായത്തിന് യുഎഇ നന്ദിപറയുകയും ചെയ്തു.

കൊലയുമായി ബന്ധപ്പെട്ട് ഉസ്‌ബെക്ക് പൗരന്മാരായ ഒളിമ്പി തോഹിറോവിക്(28), മഹ്മൂദ് ജോണ്‍ അബ്ദുല്‍റഹിമാന്‍(28), അസീസ്‌ബെക് കാമിലോവിക്(33) എന്നിവരെ ഇസ്താംബൂളില്‍നിന്നും തുര്‍ക്കി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ യുഎഇയുടെ അഭ്യര്‍ഥന മാനിച്ച് അബുദാബിക്ക് കൈമാറുകയായിരുന്നു. ഞായറാഴ്ചയായിരുന്നു കൊലയുമായി ബന്ധപ്പട്ട് മൂന്നുപേരേയും അറസ്റ്റ് ചെയ്തത്. സവിയെ കാണാതായതായി കുടുംബം പരാതി നല്‍കിയ ഉടന്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി യുഎഇ നിയോഗിച്ചിരുന്നു.

ഉസ്ബക്ക് പൗരന്മാരുടെ പടങ്ങള്‍ യുഎഇ പുറത്തുവിട്ടത് മുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി യുഎഇയും ഇസ്രായേലുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയിരുന്നൂവെന്ന് ഉസ്‌ബെക്ക് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കോഗന്റെ മൃതദേഹം തിങ്കളാഴ്ച ഇസ്രായേലിലേക്ക് എത്തിച്ച് കഫര്‍ ഹബാദില്‍ ്‌സംസ്‌കരിച്ചിരുന്നു.
സവി ഭാര്യക്കൊപ്പം അബുദാബിയില്‍ കഴിയുന്നതിനിടെയാണ് കാണാതാവുന്നത്. രാജ്യത്ത് കഴിയുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും യുഎഇ അസന്ദഗ്ധമായി വ്യക്തമാക്കിരുന്നു.

The post യുഎഇ സവി കോഗന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു appeared first on Metro Journal Online.

See also  ഹൃദയാഘാതത്താല്‍ തിരുവനന്തപുരം സ്വദേശി സലാലയില്‍ മരിച്ചു

Related Articles

Back to top button