ഡിസ്ട്രിക്ട് ലെവൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മുക്കം : ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയിൽ വച്ച് ഡിസ്ട്രിക്ട് ലെവൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുക്കളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം – ഹിബാൻ സി (എസ് ഒ എച്ച് എസ് എസ് അരീക്കോട് ) രണ്ടാം സ്ഥാനം – ഡിയോൻ ഡോമിനിക് ജെയസൺ ( എസ് എസ് എച്ച് എസ് എസ് കൂടരഞ്ഞി) മൂന്നാം സ്ഥാനം – അലൻ സി പി (എച്ച് എസ് എസ് വേനപ്പാറ) എന്നിവർ കരസ്ഥമാക്കി. സമ്മാനാർഹർക്ക് 3000,2000,1000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ നൽകി അനുമോദിച്ചു. ഡോൺ ബോസ്കോ ഐ ടി ഐ പ്രിൻസിപ്പാൾ ഫാ. ആൻട്രി കണ്ണമ്പുഴ ഉൽഘാടനം നിർവ്വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഫാ.ജോബി എം എബ്രഹാം അധ്യക്ഷത വഹിച്ചു. വേദിയിൽ ജിജി ജോർജ്ജ് (വൈസ് പ്രിൻസിപ്പാൾ), അനുപ്രഭ വി (അസിസ്റ്റന്റ് പ്രൊഫസർ, IQAC കോഡിനേറ്റർ), റിബേക്ക മത്തായി (സോഷ്യോളജി വകുപ്പ് മോധവി), അഞ്ജലി പി (അസിസ്റ്റന്റ് പ്രൊഫസർ, ക്വിസ് ക്ലബ് കോഡിനേറ്റർ )
എന്നിവർ സന്നിഹിതരായിരുന്നു .