Kerala

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം.

ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്ന് ശബരിമല ദർശനത്തിനായി പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

See also  ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി; രാഷ്ട്രീയ നിലപാട് അറിയിച്ച് മഠം പ്രസിഡന്റ്

Related Articles

Back to top button