Sports

വിലക്ക് നേരിട്ടതിൽ അത്ഭുതമില്ല; ബിജെപിയിൽ ചേർന്നാൽ പിൻവലിച്ചോളുമെന്ന് ബജ്‌റംഗ് പുനിയ

ഉത്തേജക പരിശോധനക്ക് സാമ്പിൾ നൽകിയില്ലെന്ന് ആരോപിച്ച് നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഗുസ്തി താരം ബജ്‌റംഗ് പുനിയ. വിലക്ക് നേരിട്ടതിൽ അത്ഭുതമില്ല. ബിജെപിയിൽ ചേർന്നാൽ വിലക്ക് പിൻവലിക്കുമെന്നും പുനിയ പറഞ്ഞു

വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വർഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങൾ നേതൃത്വം നൽകിയ പോരാട്ടത്തോടുള്ള പ്രതികാരമാണ് ഈ നടപടി. ആ പോരാട്ടത്തിൽ അനീതിക്കെതിരെയാണ് ഞങ്ങൾ ശബ്ദമുയർത്തിയത്

ബിജെപി സർക്കാരും ഫെഡറേഷനും ചേർന്ന് എന്നെ കുടുക്കാനും എന്റെ കരിയർ തകർക്കാനും ഗൂഢാലോചന നടത്തി. ഈ തീരുമാനം ന്യായമല്ല. എന്നെയും എന്നെപ്പോലുള്ള കായിക താരങ്ങളെയും നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.

The post വിലക്ക് നേരിട്ടതിൽ അത്ഭുതമില്ല; ബിജെപിയിൽ ചേർന്നാൽ പിൻവലിച്ചോളുമെന്ന് ബജ്‌റംഗ് പുനിയ appeared first on Metro Journal Online.

See also  5ന് 435 റൺസ്, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ച്വറി; അയർലൻഡിൽ ഇന്ത്യൻ വനിതകളുടെ സംഹാരതാണ്ഡവം

Related Articles

Back to top button