Kerala

കോഴിക്കോട് ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി സനൂഫിനായി തെരച്ചിൽ തുടരുന്നു

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കായുള്ള അന്വേഷണം തുടർന്ന് പോലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പോലീസ് കണ്ടെത്തി. വാടകയ്ക്ക് എടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി സനൂഫ് ലോഡ്ജിൽ എത്തിയതുംപിന്നീട് മുങ്ങിയതും

മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുൽ സനൂഫിനൊപ്പമാണ് യുവതി മുറിയെടുത്തത്. 25ന് രാത്രി ലോഡ്ജിൽ നിന്ന് അബ്ദുൽ സനൂഫ് രക്ഷപ്പെട്ടു. ലോഡ്ജിൽ ഇയാൾ നൽകിയ വിലാസവും ഫോൺ നമ്പറും വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്

പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. ഇയാൾ ഉപയോഗിച്ച കാർ പാലക്കാട് നിന്ന് കണ്ടെത്തിയിരുന്നു.

See also  ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

Related Articles

Back to top button