Kerala

രാസലഹരി കേസ്: തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാസലഹരി കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

മുൻകൂർ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി പാലാരിവട്ടം പോലീസിനോട് റിപ്പോർട്ട് തേടും. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒലിവിലാണ്.

ഈ മാസം 16നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് ഡാൻസാഫ് സംഘം റെയ്ഡ് നടത്തിയ രാസലഹരി പിടികൂടിയത്. നിഹാദിന്റെ ഡ്രൈവർ ജാബിറാണ് ലഹരി എത്തിക്കുന്നതിൽ പ്രധാനി

The post രാസലഹരി കേസ്: തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും appeared first on Metro Journal Online.

See also  തിരുവനന്തപുരത്ത് സ്‌കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു; 31 കുട്ടികളടക്കം 32 പേർക്ക് പരുക്ക്

Related Articles

Back to top button