Kerala

സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകൾ നിഷേധിച്ച് നടി ധന്യ മേരി വർഗീസ്

തിരുവനന്തപുരം : ഫ്ലാറ്റ് തട്ടിപ്പ് കേസിൽ തന്റെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകൾ നിഷേധിച്ച് നടി ധന്യ മേരി വർഗീസ്. തിരുവനന്തപുരം പട്ടത്തോ പേരൂർക്കടയിലോ വസ്തുക്കളോ ഫ്ലാറ്റോ ഇല്ല എന്നും സാംസൺ & സൺസ് ബിൽഡേഴ്സ് ആൻ്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറോ ഷെയർ ഹോൾഡറോ അല്ലെന്നും ധന്യ പ്രതികരിച്ചു.

ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ക ണ്ടുകെട്ടിയതായി വാർത്തകൾ വന്നിരുന്നു. ഫ്ലാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ വര്ഷങ്ങളായി നടക്കുകയാണ്. ഈ കേസിൽ 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

See also  പിറവത്ത് പോലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button