National

തുടർച്ചയായ അഞ്ചാം മാസവും വില വർധന; എൽപിജി വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി

രാജ്യത്തെ വാണിജ്യാ പാചകവാതക സിലിണ്ടറിന്റെ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്.

ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.

See also  പഹൽഗാം ഭീകരാക്രമണം: പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിക്കരുത്, മാർഗനിർദേശവുമായി എഐസിസി

Related Articles

Back to top button