Kerala

അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ

കണ്ണൂര്‍: ചെറുപുഴയില്‍ അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍. അതിഥി തൊഴിലാളികളായ സ്വര്‍ണ്ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതെയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.

See also  പി.എസ്.സി പിരിച്ചുവിടാൻ ഗവർണറുടെ നീക്കം; സർക്കാരിലും അന്വേഷണത്തിലും അതൃപ്തി: തട്ടിപ്പിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും

Related Articles

Back to top button