Business

പകുതി വിലക്ക് ആപ്പിള്‍ 16; ഓഫറുമായി ആമസോണ്‍; കണ്ണു തള്ളി ഉപഭോക്താക്കള്‍

പകുതി വിലക്ക് ആപ്പിള്‍ 16 വാങ്ങാനുള്ള സൗകര്യവുമായി ആമസോണ്‍. ആപ്പിള്‍ നല്‍കുന്ന ഓഫറിന് പുറമെ തങ്ങളുടെ പ്രത്യേക ഓഫര്‍ നല്‍കിയാണ് ആമസോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.

ആപ്പിളിനെതിരെ മറ്റ് മൊബൈല്‍ കമ്പനികളുടെ കൂട്ടായ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ ഓഫര്‍. വലിയ വിലയെന്നാണ് ആപ്പിളിനെ പ്രധാനമായും എതിരാളികള്‍ പരിഹസിക്കാറുള്ളത്. എന്നാല്‍ ആമസോണിന്റെ പുതിയ കിടിലന്‍ ഓഫറുകള്‍ വന്നത് ഉപഭോക്താക്കളെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

ഇത്തവണ നേരിട്ടുള്ള ഡിസ്‌കൗണ്ട് വഴിയാണ് ഉപഭോക്താക്കള്‍ക്ക് ഗുണം കിട്ടുക. അതില്‍ പ്രധാനമായും ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് തന്നെയാണ് നിങ്ങള്‍ക്ക് ഗുണമാവുക. എന്നാല്‍ അതിനൊപ്പം തന്നെ വിവിധ ബാങ്ക് കാര്‍ഡുകളുടെ ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ കൂടി ചേര്‍ത്താല്‍ നിലവിലെ വിലയില്‍ നിന്ന് ഫോണ്‍ പകുതി വിലയ്ക്ക് പോക്കറ്റില്‍ ആക്കാന്‍ കഴിയുമെന്നതാണ് വസ്തുത.

ആപ്പിളിന്റെ ഏറ്റവും പുതിയ മാര്‍ക്യൂ മോഡലും ആപ്പിള്‍ ഇന്റലിജന്‍സ് പിന്തുണയോട് കൂടി എത്തുന്ന വേരിയന്റുമായ ഐഫോണ്‍ 16 നിലവില്‍ അതിന്റെ ഏറ്റവും കുറഞ്ഞ വിലകളില്‍ ഒന്നിനാണ് ആമസോണില്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യമായാണ് ആമസോണ്‍ ഐഫോണ്‍ 16ന്റെ വില നിബന്ധനകളില്ലാതെ വെട്ടികുറയ്ക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഓഫറിനുണ്ട്.

നേരത്തെ ലിസ്റ്റ് ചെയ്തിരുന്ന വിലയായ 79,900 രൂപയില്‍ നിന്ന് 77,900 രൂപയായാണ് അവര്‍ കുറച്ചിരിക്കുന്നത്. ബാങ്ക് കാര്‍ഡുകളോ എന്തെങ്കിലും തരത്തിലുള്ള വൗച്ചറുകളുടെയോ സഹായമില്ലാതെ നിങ്ങള്‍ക്ക് യഥേഷ്ടം ഈ ഡിസ്‌കൗണ്ട് വാങ്ങിയെടുക്കാം. എന്നാല്‍ ഈ ഫോണിന്റെ ഓഫറുകള്‍ ഇവിടം കൊണ്ടൊന്നും തീരുന്നില്ല എന്നതാണ് സത്യം.

ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് കിഴിവുകളും നല്‍കി വരുന്നുണ്ട്. എസ്ബിഐ അല്ലെങ്കില്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഉടമകള്‍ക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അര്‍ഹതയുണ്ട്. ഇതിലൂടെ ആകെ കിഴിവ് 7,000 രൂപയാവും. കൂടാതെ ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഐഫോണ്‍ 16 പകുതി വിലയ്ക്ക് വാങ്ങാന്‍ കഴിയും.

See also  പരിധിവച്ച് ശമ്പളം, ബാക്കി വഴിപോലെ,​ പരമാവധി നൽകുന്നത് 50000

Related Articles

Back to top button