Kerala

ആദിത്യയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; കൊറിയൻ സുഹൃത്തുണ്ടെന്നതിന് തെളിവ് കണ്ടെത്താനായില്ല

ചോറ്റാനിക്കരയിലെ പ്ലസ് വൺ വിദ്യാർഥിനി ആദിത്യയുടെ(16) മരണത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെൺകുട്ടിക്ക് താത്പര്യമായിരുന്നു

എന്നാൽ കൊറിയൻ സുഹൃത്തുണ്ടെന്നതിന് തെളിവില്ല. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല. കൂട്ടുകാരുടെ മൊഴിയിലും കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചനയില്ലെന്നും എറണാകുളം റൂറൽ എസ് പി അറിയിച്ചു

ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തുമെന്നും റൂറൽ എസ് പി പര#്ഞു.
 

See also  ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ; വഖഫ് ബോർഡിൽ മുസ്ലിം ഇതരരെ ഉൾപ്പെടുത്താൻ തയ്യാർ

Related Articles

Back to top button