National

പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 500ലേറെ പേർക്ക് പരുക്ക്

ഒഡീഷയിൽ പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. അഞ്ഞൂറിലേറെ പേർക്ക് പരുക്കേറ്റു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം. ലക്ഷക്കണക്കിന് തീർഥാടകരാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ പങ്കെടുക്കാനെത്തിയത്

മൂന്ന് രഥങ്ങളാണ് യാത്രയിലുള്ളത്. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ രഥങ്ങളാണെന്നാണ് വിശ്വാസം. ഇതിൽ ബലഭദ്രന്റെ രഥം വലിക്കാനായി കയറിൽ പിടിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഏകദേശം 20 ലക്ഷത്തോളം ആളുകൾ രഥയാത്രയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് സർക്കാർ നൽകുന്ന വിവരം

See also  ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

Related Articles

Back to top button