Kerala

ദ്വാരപാലക കേസിൽ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വധി പറയും. ദ്വാരപാലക ശിൽപ കേസിലാണ് എ പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു

90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്. എസ് ഐ ടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. രണ്ടാമത്തെ കേസിലും ജാമ്യം ലഭിക്കുന്നതോടെ പത്മകുമാർ ജയിൽ മോചിതനാകും.

കേസിൽ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം ലഭിച്ച് പുറത്തിറങ്ങി. അഞ്ച് പേർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. രണ്ട് പേർക്ക് സാധാരണ ജാമ്യവും ലഭിച്ചു. തന്ത്രി കണ്ഠര് രാജീവര്, കെ എസ് ബൈജു എന്നിവർക്കാണ് സാധാരണ ജാമ്യം ലഭിച്ചത്.
 

See also  ആന്റണി രാജുവിന് അഭിഭാഷക പട്ടവും നഷ്ടമാകുമോ; അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് തീരുമാനിക്കും

Related Articles

Back to top button