Kerala

പയ്യന്നൂരിലും തളിപ്പറമ്പിലും എന്ത് കൊണ്ട് തോറ്റു‍; സമിതിയെ നിയോഗിച്ച് സിപിഎം

കണ്ണൂർ: സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി അന്വേഷിക്കാൻ‌ സമിതിയെ നിയോഗിച്ചു.

2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിഷനാണ് സമിതിയുടെ അന്വേണ ചുമതല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ പാർട്ടിയിൽ‌ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും സ്വജനപക്ഷപാതം ആരോപിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദനാണ് തളിപ്പറമ്പിൽ വിജയിച്ചത്.

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻ മുഖ‍്യമന്ത്രി പിണറായി വിജയനുമെതിരേ വലിയ വിമർശനങ്ങളാണുണ്ടായത്. മുഖ‍്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയന്‍റെ ഭാഷയും ശൈലിയും പ്രയോഗരീതിയും ജനങ്ങളെ വെറുപ്പിച്ചെന്നും അമിത ആത്മവിശ്വാസം കാരണം പല മണ്ഡലങ്ങളും പാർട്ടി നേതൃത്വം ശ്രദ്ധിച്ചില്ലെന്നും വിമർശനമുയർന്നു.

See also  എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണ് വിഡി സതീശൻ: മുഖ്യമന്ത്രി

Related Articles

Back to top button