Kerala

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ക്ഷീരകര്‍ഷകരുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉല്‍പ്പാദനച്ചെലവിലെ വര്‍ദ്ധനവും ചൂണ്ടിക്കാട്ടിയാണ് യൂണിയന്റെ നീക്കം. തിരുവനന്തപുരം മേഖലാ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍ വില കൂട്ടണമെന്ന പ്രമേയം അംഗീകരിച്ചത്.

വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി മില്‍മ അടുത്ത ദിവസം സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് കൈമാറും. കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ദ്ധനവ് കാരണം ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വില ഉയര്‍ത്താതെ മറ്റ് മാര്‍ഗമില്ലെന്നും മേഖലാ യൂണിയന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

നേരത്തെ ഈ വര്‍ഷം ജൂണിലാണ് പാല്‍ വില കൂട്ടിയത്. അന്ന് വിദഗ്ധ സമിതി ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് നാല് രൂപയാണ് കൂട്ടിയത്. ഇപ്പോള്‍ ലിറ്ററിന് പത്ത് രൂപ വര്‍ധിപ്പിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. അമൂല്‍, നന്ദിനി തുടങ്ങിയ കമ്പനികള്‍ അടുത്തിടെ പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ചരിത്ര കുതിപ്പിന് തുടക്കം: വിഴിഞ്ഞം രണ്ടാംഘട്ട നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Related Articles

Back to top button