Movies

പ്രണയമഴയുമായി വീണ്ടും മണിരത്നം; വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന ഇഞ്ചിവെല്ലം ജനുവരി 29-ന് തിയേറ്ററുകളിലേക്ക്

മണിരത്നം ചിത്രത്തിൽ നായികാ നായകന്മാരായി സായ് പല്ലവിയും വിജയ് സേതുപതിയും. ഇഞ്ചിവെല്ലം എന്നു പേരു നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തു വിട്ടു. ആദ്യമായാണ് സായ് പല്ലവിയും വിജയ് സേതുപതിയും ഒരുമിക്കുന്നത്. രണ്ടു തരം സ്വഭാവങ്ങളുള്ളവരുടെ പ്രണയത്തെയാണ് ചിത്രത്തിലൂടെ പറയുന്നത്. എ.ആർ റഹ്മാനാണ് സംഗീതം നൽകുന്നത്.

രണ്ട് വ്യത്യസ്ത സ്വഭാവക്കാരുടെ മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. ദമ്പതികളായി എത്തുന്ന വിജയ് സേതുപതിയും സായ് പല്ലവിയും കയ്യിൽ രണ്ട് ഇരട്ടക്കുട്ടികളുമായി നിൽക്കുന്ന കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. കൊൽക്കത്തയിലെ ഹൗറ പാലം ഉൾപ്പെടെയുള്ള പ്രധാന ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും. 2025ൽ ഇറങ്ങിയ തഗ് ലൈഫ് ആണ് മണി രത്നം ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. വിജയ് സേതുപതി നായകനായ ബത്ത സൂപ്പർഹിറ്റായിരുന്നു. സായ് പല്ലവി സീതയായി എത്തിയ രാമായണ പാർട്ട് വൺ തിയെറ്റിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവംബർ 20ന് സായ് പല്ലവി ധനുഷിനൊപ്പമുള്ള ഓം എന്ന ചിത്രവും പുറത്തിറങ്ങും.

See also  സംവിധായകന്‍റെ ആവശ്യം കേട്ട് ഞെട്ടി; സിനിമ വിടാനുണ്ടായ കാരണം പറഞ്ഞ് നടി നിതി ടെയ്‌ലർ

Related Articles

Back to top button