Local

ദേശീയ സെമിനാർ നടത്തി.

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് സോഷ്യോളജി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. നിർമിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളുമായിരുന്നു പ്രമേയം. ചടങ്ങിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ സോഷ്യോളജി വിഭാഗം മേധാവി ശ്രീമതി. രാഖി എൻ മുഖ്യ പ്രഭാഷണം നടത്തി. നിർമിത ബുദ്ധി സമസ്ത മേഖലകളെയും സ്വാധീനിക്കുന്നുവെന്നും വലിയ സാധ്യതകൾ തുറന്നിടുന്നതിനൊപ്പം സാമൂഹ്യ അസമത്വത്തിന് വഴിയൊരുക്കുന്നുവെന്നും മുഖ്യ പ്രഭാഷക ചൂണ്ടിക്കാണ്ടി. ചടങ്ങിന് ഡോൺ ബോസ്കോ കോളേജ് സോഷ്യോളജി വിഭാഗം മേധാവി റെബേക്ക മത്തായി സ്വാഗതപ്രസംഗം നടത്തുകയും കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം എബ്രഹാം അധ്യക്ഷത വഹിക്കുകയും ചെയ്തു. സോഷ്യൽ വർക്ക് വകുപ്പ് മേധാവി അഭിരാമി മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും, സോഷ്യോളജി അധ്യാപകൻ ഋത്വിക് എം രമേശ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നിർമിത ബുദ്ധിയുടെ വിവിധ തലങ്ങളെ സംബന്ധിച്ച നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. പ്രബന്ധാവതരണത്തിന് ശേഷം വിശദമായ ചർച്ചയ്ക്കൊടുവിലാണ് സെമിനാർ അവസാനിച്ചത്. പ്രബന്ധാവതാരകർക്ക് കോളേജ് പ്രിൻസിപ്പലും അധ്യാപകരായ പ്രഭിത, ലീന, ആതിര, അക്ഷയ, റെബേക്ക എന്നിവരും ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

See also  ഹോട്ടലുകള്‍ എട്ട് മണിക്ക് അടക്കാനുള്ള അരീക്കോട് പോലീസിന്റെ വിവാദ ഉത്തരവ് പിന്‍വലിച്ചു

Related Articles

Back to top button