Education

മയക്കുമരുന്ന് വിതരണം: ഏഴ് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കുവൈറ്റ്

കുവൈറ്റ് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിതരണം ചെയ്ത ഏഴ് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കുവൈറ്റ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായിരുന്നു ലഹരിവേട്ട. 16 കിലോഗ്രാം മയക്കുമരുന്നുകളും 9,000 സൈക്കോട്രോപിക് ഗുളികകളും ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളവരാണ് വലയിലായ പ്രതികള്‍. കുവൈറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് വിദഗ്ധമായി പ്രതികളെ പിടികൂടിയത്. പ്രതികളെ നിയമ നടപടികളുടെ ഭാഗമായി ഡ്രഗ്‌സ് ആന്റ് ആല്‍ക്കഹോള്‍ പ്രോസിക്യൂഷന് കൈമാറിയതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

The post മയക്കുമരുന്ന് വിതരണം: ഏഴ് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കുവൈറ്റ് appeared first on Metro Journal Online.

See also  പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചേക്കും; ചേലക്കരയിൽ സുധീർ തുടരും

Related Articles

Back to top button