Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് പവന്റെ വില ഇടിയുന്നത്. ഇന്ന് പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,16,720 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,635 രൂപയായി

ജനുവരി 29ന് ആണ് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. അന്ന് 1.31 ലക്ഷത്തിലാണ് പവന്റെ വ്യാപാരം നടന്നത്. ഇതിൽ നിന്നും നിലവിൽ 14,000 രൂപയോളമാണ് പവന് കുറഞ്ഞത്. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് പവന്റെ വില ഇപ്പോൾ. 18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 36 രൂപ കുറഞ്ഞ് 11,938 രൂപയായി. വെള്ളി വില ഗ്രാമിന് 270 രൂപയായി.
 

See also  ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമില്ല; 399 രൂപയ്ക്ക് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് മഞ്ജു പത്രോസ്

Related Articles

Back to top button