Kerala

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്നുയർന്നത് രണ്ടായിരത്തിലേറെ രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷവും പവന്റെ വില വർധിച്ചിരുന്നു. ഇന്ന് രാവിലെ പവന് 2120 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം പവന്റെ വില 1,14,840 രൂപയിലെത്തി. 

ഗ്രാമിന് 265 രൂപ ഉയർന്ന് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയിലായിരുന്നു പവന്റെ വ്യാപാരം നടന്നത്. ഇന്നലെ രാവിലെ പവന് വില കുറഞ്ഞിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്

ആഗോളവിപണിയിൽ ട്രോയ് ഔൺസിന് 98 ഡോളർ ഉയർന്ന് 4966 ജോളർ എന്ന നിലയിലെത്തി. കേരളത്തിൽ ജനുവരി 29ന് സ്വർണവില സർവകാല റെക്കോർഡായ 1.31 ലക്ഷം രൂപയിൽ എത്തിയിരുന്നു. പിന്നീട് സ്വർണവില തിരിച്ചിറങ്ങുകയായിരുന്നു.
 

See also  പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധം തുടർന്ന് കുടുംബം, ഡോക്ടർ നിർബന്ധിത അവധിയിൽ

Related Articles

Back to top button