Movies

“ചാപ്റ്റർ 2 ഞാനാ മോനെ”; ലോക

ഡൊമിനിക് അരുൺ ചിത്രം ലോക- ചാപ്റ്റർ 1 ചന്ദ്രയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചു. ശനിയാഴ്ച ലോക- ചാപ്റ്റർ 2 അനൗൺസ്മെന്‍റ് ടീസർ പുറത്തു വിട്ടു. ആദ്യഭാഗത്തിലെ മൈക്കിൾ എന്ന ചാത്തനായെത്തിയ ടൊവിനോ തോമസാണ് നായകൻ.

ചാത്തനായ ടൊവിനോയും ഒടിയനായ ദുൽക്കറുമാണ് ടീസറിലുള്ളത്. ‘ചാപ്റ്റർ ഒന്നിൽ അവളാണ് കള്ളിയങ്കാട്ട് നീലി, മൈ ഗേൾ. ചാപ്റ്റർ രണ്ടിൽ ഞാനാണ്’ എന്ന് ടൊവിനോ പറയുന്നുണ്ട്. ‘കെട്ടുകഥകള്‍ക്കും ഇതിഹാസങ്ങള്‍ക്കുമപ്പുറം ഒരു പുതിയ അധ്യായം ആരംഭിക്കുന്നു’, എന്ന കുറിപ്പോടെയാണ് ദുൽക്കർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ദുൽക്കർ സൽമാന്‍റെ വേഫെറൻ ഫിലിംസ് നിർമിക്കുന്ന ചിത്രം ഡൊമിനിക് അരുൺ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 275 കോടി കളക്ഷനുമായി ലോക – ചാപ്റ്റർ വൺ-ചന്ദ്ര തിയെറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 5 ഭാഗങ്ങളുള്ള വമ്പൻ ഫാന്‍റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് ലോക – ചാപ്റ്റർ വൺ-ചന്ദ്ര.

See also  ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

Related Articles

Back to top button