Kerala

കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കിയാനകളെ എത്തിച്ചു

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം. 

കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്. തുടർച്ചയായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. 

പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. 

 

See also  പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി

Related Articles

Back to top button