Automobile

170 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പണം മുടക്കാതെ വാങ്ങാം

ഇലക്ട്രിക് വാഹനങ്ങള്‍ നോക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ ഡിസ്‌കൗണ്ടുകളാവുമ്പോള്‍ 170 കി.മീ. റേഞ്ചുള്ള ഇവി സ്‌കൂട്ടര്‍ അഞ്ചുപൈസ മുടക്കാതെ വാങ്ങാം. ഇവികളിലെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നായ ഐവൂമിയാണ് ഇത്തരം ഒരു ഓഫര്‍ ഈ ഉത്സവ സീസണില്‍ ഉപേഭാക്താക്കളെ ആകര്‍ഷിക്കാനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഐവൂമി തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഓഫര്‍ പരമ്പര പ്രഖ്യാപിച്ചു. ഈ ഉത്സവ സീസണ്‍ പ്രമാണിച്ച് ഐവൂമി അതിന്റെ മുന്‍നിര മോഡലുകള്‍ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നു. ഈ ഉത്സവ സീസണില്‍ ഐവൂമിയുടെ ജീത് എക്‌സ് സെഡ്ഇ ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപ വരെ കിഴിവ് നേടാം. അതേസമയം ഐവൂമി എസ്1 സീരീസിന് 5,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. സ്‌കൂട്ടര്‍ വാങ്ങുന്നതിന് മുന്‍കൂര്‍ ചെലവ് ആവശ്യമില്ലാതെ സീറോ ഡൗണ്‍പെയ്മെന്റ് ഓപ്ഷന്‍ വായ്പകളും ലഭ്യമാണ്. പൂജ്യം ശതമാനം പലിശയാണ്. വായ്പയ്ക്ക് പലിശയില്ലാതെ പ്രിന്‍സിപ്പല്‍ തുക മാത്രം നല്‍കിയാല്‍ മതിയാകും. ആകര്‍ഷകമായ മാസതവണകളും ഐവൂമി ഇവികളുടെ വായ്പ സ്‌കീമുകളുടെ പ്രത്യേകതയാണ്. പ്രതിമാസം 1,411 രൂപ മാത്രം വരുന്ന ഇഎംഐകള്‍ ലഭ്യമാണ്. ഈ ഉത്സവകാല ഓഫറുകള്‍ എല്ലാ ഐവൂമി ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. നവംബര്‍ പകുതി വരെ പരിമിത കാലത്തേക്കാണ് ഓഫറുകളുടെ കാലാവധി. ഐവൂമി ജീത് എക്‌സ് സെഡ്ഇ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇക്കോ, റൈഡര്‍, സ്പീഡ് എന്നിങ്ങനെ മൂന്ന് മോഡുകള്‍ ഉണ്ട്. ഇവ മൂന്നിന്റെയും റേഞ്ച് യഥാക്രമം 170, 140, 130 കിലോമീറ്റര്‍ ആണ്. മണിക്കൂറില്‍ 63 കിലോമീറ്ററാണ് പരമാവധി വേഗത.

See also  സെപ്റ്റംബറില്‍ ഏറ്റവും അധികം വിറ്റ എംപിവിയെന്ന പദവി എര്‍ട്ടിഗക്ക് സ്വന്തം

Related Articles

Back to top button