Kerala

തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ(25) ആണ് മരിച്ചത്. ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഇന്നലെ രാത്രിയാണ് സംഭവം

ഷൊർണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ തിരുന്നാവായക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു

തുടർന്ന് യാത്രക്കാർ ആർപിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും ആർപിഎഫും യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

The post തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം appeared first on Metro Journal Online.

See also  വിജയരാഘവനെ തേച്ചൊട്ടിച്ച് വി ടി ബലറാം; വിജയരാഘവനെ അമിത് ഷാ ഉദ്ധരിക്കും

Related Articles

Back to top button