Automobile
റെയിൽവേയിൽ 3624 ഒഴിവുകൾ – Metro Journal Online
വൈസ്‌റ്റേൺ റെയിൽവേയിൽ അപ്രന്റിസിന്റെ 3624 ഒഴിവുണ്ട്. ഫിറ്റർ, വെൽഡർ, ടർണർ, മെഷീനിസ്‌റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്, പ്രോഗ്രാമിങ് ആൻഡ് സിസ്‌റ്റം അഡ്‌മിനിസ്‌ട്രേഷൻ അസിസ്‌റ്റന്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എസി, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്‌റ്റ്‌സ്‌മാൻ (സിവിൽ), സ്‌റ്റെനൊഗ്രാഫർ എന്നീ ട്രേഡുകളിലാണ് അവസരം. നിയമനം മെരിറ്റ് അടിസ്ഥാനത്തിൽ. പരിശീലന കാലം ഒരു വർഷം. യോഗ്യത : പത്താംതരം വിജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായം: 15–-24. ജൂൺ 27 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 26. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക.



