Automobile

വമ്പൻ ഡിസ്കൗണ്ടിൽ മോട്ടോറോള ജി32; പരിമിതകാല ഓഫറുമായി ഫ്ലിപ്കാർട്ട്

മോട്ടറോളയുടെ മികച്ച മിഡ് റേഞ്ച് ഹാൻഡ്സെറ്റായ മോട്ടോറോള ജി32 ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാനുള്ള അവസരം ഒരുക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ 36 ശതമാനം വിലക്കുറവിലാണ് മോട്ടോറോള ജി32 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്ന പരിമിതകാല ഓഫറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

36 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം, വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഇൻഡസ്ഇൻഡ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇഎംഐ ഇടപാടുകളിൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് 1500 രൂപ വരെയാണ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് 5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. എല്ലാ ഓഫറും കിഴിച്ചാൽ ബഡ്ജറ്റ് റേഞ്ചിൽ തന്നെ മോട്ടറോള ജി32 സ്വന്തമാക്കാൻ സാധിക്കും. മോട്ടോറോളയുടെ വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഫീച്ചറുകൾ അടങ്ങിയ ഹാൻഡ്സെറ്റ് കൂടിയാണ് മോട്ടറോള ജി32


See also  94,707 രൂപയ്ക്ക് പള്‍സര്‍ എന്‍125 പുറത്തിറക്കി ബാജാജ്

Related Articles

Back to top button