Kerala

കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ; പുതിയ ബോക്‌സും ബില്ലും: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധനയുടെ ഭാഗമായിട്ടാണ്. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയില്ല. പരിശോധനക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയെന്നും പികെ ജബ്ബാർ പറഞ്ഞു

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ പുതിയ ബോക്‌സാണിത്. ആഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തിയത്.

പുതുതായി കണ്ടെത്തിയ ഉപകരണത്തിന്റെ ഫോട്ടോ പഴയ ഫോട്ടോയുമായി മാച്ച് ചെയ്യുന്നില്ല. മാത്രമല്ല. മുറിയിലേക്ക് ഒരാൾ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏത് ദിവസമാണെന്ന് പരിശോധിക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞു

See also  നിയമനം നൽകുന്നില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ

Related Articles

Back to top button