Automobile

ഫീച്ചറുകള്‍ കൂട്ടിയത് ഏറ്റില്ല; മാരുതിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഫീച്ചറുകള്‍ വര്‍ധിപ്പിച്ചിട്ടും മാരുതി സുസുക്കിയുടെ കാറുകളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മാത്രം ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളുടെ 65,948 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. എന്നാല്‍ 2023 ഒക്ടോബറില്‍ 80,662 യൂണിറ്റ് വില്‍പന നടന്നിരുന്നു.

ബലെനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗോ എസ്, ടൂര്‍ എസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്റ്റ് കാര്‍ വില്‍പ്പനയും ആള്‍ട്ടോയും എസ്-പ്രെസോയുയുമൊക്കെ വില്‍പ്പന കുറഞ്ഞ മിനികാറുകളാണ്. ചെറുകാറുകളുടെ വില്‍പന കുറയാന്‍ ഇടയാക്കിയത് അവയുടെ ഫീച്ചറുകള്‍ വര്‍ധിച്ചതോടെ സുരക്ഷ കൂടിയതിനൊപ്പം വിലയും വര്‍ധിച്ചെന്നതിനാലാണെന്നാണ് മാരുതി സുസുക്കി അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

വാഗണ്‍ആര്‍, ബലേനോ, സ്വിഫ്റ്റ് എന്നിവയ്ക്ക് മുടക്കേണ്ടുന്ന തുകക്ക് കുറച്ചുകൂടി മികച്ച സബ് കോംപാക്റ്റ് എസ്യുവി ലഭിക്കുമെന്നതും മാരുതിക്ക് ക്ഷീണം നേരിടാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ആള്‍ട്ടോയുടെയും എസ്-പ്രസോയുടെയും വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

The post ഫീച്ചറുകള്‍ കൂട്ടിയത് ഏറ്റില്ല; മാരുതിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു appeared first on Metro Journal Online.

See also  കുതിരശക്തിയില്‍ കുതിക്കാന്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310

Related Articles

Back to top button