Automobile

55 ശതമാനം ജനങ്ങള്‍ക്കും ഇപ്പോഴും പ്രിയം പെട്രോള്‍ വാഹനങ്ങളോട്

കൊച്ചി: ഇലക്ട്രിക് വാഹനങ്ങളോടുള്ള താത്പര്യത്തില്‍ 45 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും പെട്രോള്‍ വാഹനങ്ങളോടുള്ള ഇഷ്ടം ജനങ്ങളുടെ ഇടയില്‍ 55 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നുമുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുമായി ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് സര്‍വേ. ഇന്ത്യന്‍ വാഹന വിപണിയിലെ മാറ്റങ്ങള്‍ ബോധ്യപ്പെടാനായിരുന്നു സര്‍വേ സംഘടിപ്പിച്ചത്.

40 ശതമാനത്തോളമാണ് ഹൈബ്രിഡ് വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന സര്‍വേയില്‍ ഇലക്ട്രിക് വാഹനങ്ങളോട് ഇഷ്ടം വെളിപ്പെടുത്തിയത് വെറും 17 ശതമാനം പേര്‍ മാത്രമാണ്. ചാര്‍ജ്ജ് ചെയ്യുന്നതിലെ ആശങ്കയും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് ഇലക്ട്രിക് വാഹനങ്ങളോട് ഇഷ്ടം കുറയുന്നതിന് ഇടയാക്കുന്നത്. 34 ശതമാനം പേര്‍ ഇപ്പോഴും പെട്രോള്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

ഇലക്ട്രിക് വാഹനങ്ങളില്‍ മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ വേണമെന്ന ആവശ്യവും ജനങ്ങള്‍ക്കിയില്‍ ശക്തമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇവിയുടെ രംഗപ്രവേശനം പണിയാവുമെന്ന് മനസ്സിലാക്കി ഹൈബ്രിഡ് കാറുകളുമായി പ്രമുഖ നിര്‍മാതാക്കളെല്ലാം എത്തിയതോടെ ഇവികള്‍ പകച്ചുനില്‍ക്കുന്ന സ്ഥിയാണ്. പാസഞ്ചര്‍ വാഹന ഉപഭോക്താക്കളില്‍ ഇലക്ട്രിക് കറുകളോട് പ്രിയം കുറഞ്ഞുവരുന്നതിന് കാരണവും മറ്റൊന്നല്ല. ഇവരെല്ലാം പിന്നാലെ കൂടുന്നത് ആഢംബര, ഹൈബ്രിഡ് വാഹനങ്ങള്‍ക്കൊപ്പമാണ്. രാജ്യ വ്യാപകമായി നടത്തിയ സര്‍വേയില്‍ 3,500 ഓളം പേരാണ് തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്തിയത്.

The post 55 ശതമാനം ജനങ്ങള്‍ക്കും ഇപ്പോഴും പ്രിയം പെട്രോള്‍ വാഹനങ്ങളോട് appeared first on Metro Journal Online.

See also  കുതിരശക്തിയില്‍ കുതിക്കാന്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310

Related Articles

Back to top button