ഐപിഎൽ തുണച്ചു; 200 മില്ല്യൺ സബ്സ്ക്രൈബർമാർ കടന്ന് ജിയോഹോട്ട്സ്റ്റാർ

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രൈബർമാരുടെ എണ്ണം 200 മില്ല്യൺ കടന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനുള്ള പ്രത്യേക ജിയോഹോട്ട്സ്റ്റാർ പാക്കുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിന് തുണയായത്. വിവിധ പ്രാദേശിക ഭാഷകളിൽ ഐപിഎൽ കാണാനുള്ള അവസരമൊരുക്കിയത് ഹിയോഹോട്ട്സ്റ്റാർ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ട്രീമിങ് സർവീസാണ് ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ. കുറഞ്ഞ സമയത്തിൽ ഇന്ത്യയിൽ നിന്ന് ഇത്രയധികം സബ്സ്ക്രൈബർമാരെ കിട്ടിയത് വലിയ തൃപ്തിയുണ്ടാക്കുന്നു.”- ജിയോസ്റ്റാറിൻ്റെ വൈസ് ചെയർമാൻ ഉദയ് ശങ്കർ പറഞ്ഞു.
നിലവിൽ ഉപഭോക്താക്കളുടെ എണ്ണം പരിഗണിക്കുമ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്ട്രീമിങ് സർവീസാണ് ജിയോഹോട്ട്സ്റ്റാർ. ഒന്നാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സും രണ്ടാം സ്ഥാനത്ത് ആമസോണിൻ്റെ പ്രൈം വിഡിയോയുമാണ്. ഇത് മൂന്നുമാണ് നിലവിൽ രാജ്യത്തെയും ഏറ്റവും വലിയ ഒടിടി സ്ട്രീമിങ് സർവീസുകൾ.
കുറഞ്ഞ പ്ലാൻ തുകയും ഐപിഎൽ അടക്കം കായികവിനോദങ്ങൾ തത്സമയം സംപ്രേഷണം ചെയ്തുമാണ് ജിയോഹോട്ട്സ്റ്റാർ കളം പിടിയ്ക്കുന്നത്. നെറ്റ്ഫ്ലിക്സ് ഒറിജിനൽ, പ്രാദേശിക ഉള്ളടക്കങ്ങളിൽ ശ്രദ്ധിക്കുന്നു. സമീപകാലത്തായി ഇന്ത്യൻ ഒറിജിനൽ ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സിൽ കൂടുതലായി സ്ട്രീം ചെയ്യുന്നുണ്ട്.
ഈ മാസം ഫെബ്രുവരിയിലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ജിയോ സിനിമയുമായി ലയിച്ചത്. ഇതോടെ ആപ്പിൻ്റെ പേര് ജിയോഹോട്ട്സ്റ്റാർ എന്നാക്കുകയും ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ ലയിച്ചതോടെയാണ് ഈ രണ്ട് സ്ട്രീമിങ് സേവനങ്ങളും ചേർന്ന് ഒന്നായത്.