Kerala

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്.

അഞ്ചാം തീയതി രാവിലെ 11. 08ന് എടപ്പാളിലെ ആയുർഗ്രീൻ റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിയ അർജുൻ ആയങ്കി 11.55 നാണ് തിരികെ പോയത്. ഒപ്പം ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തെങ്കിലും ആയങ്കിയേ പറ്റി വിവരം ഒന്നും ലഭിച്ചില്ല. നാടെങ്ങും പൊലീസ് വലവിരിക്കുമ്പോഴും അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ട് സജീവമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

See also  അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ബലാത്സംഗം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

Related Articles

Back to top button