Business

സ്വര്‍ണത്തിന് വില വീണ്ടും ഇടിയുന്നു; മുതലാക്കുന്നത് ഗള്‍ഫ് പ്രവാസികള്‍

ദുബൈ: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വര്‍ണ വിപണിയിലുണ്ടായ വിലക്കുറവ് വീണ്ടും ശക്തമാകുന്നു. വിപണിയില്‍ സ്വര്‍ണ വില കുറയുന്ന ട്രന്റ് തുടരുകയാണ്. എന്നാല്‍, ഇന്ത്യയേക്കാള്‍ യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളാണ് ഈ വിലക്കുറവ് പരമാവധി മുതലാക്കുന്നത്. ഇവിടെ ഇന്ത്യന്‍ മാര്‍ക്കറ്റിനേക്കാളും സ്വര്‍ണത്തിന് വില കുറവാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 287.50 ദിര്‍ഹം എന്ന നിലയിലാണ് യു എ ഇയില്‍ വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ ഗ്രാമിന് 6609.94 ഉം പവന് 52879 രൂപ. കേരളത്തിലെ ഇന്നത്തെ വിലയായ 55560 ലേതിനേക്കാള്‍ 2679 രൂപ കുറവാണ് യു എ ഇയില്‍ ഒരു പവന് ഈടാക്കുന്നത്. ഇറക്കുമതി നികുതി അടക്കമുള്ള ഘടകങ്ങളാണ് യു എ ഇയേക്കാള്‍ ഇന്ത്യയിലെ വില ഉയര്‍ന്ന് നില്‍ക്കാനുള്ള പ്രധാന കാരണം. അതേസമയം, ഈയൊരു വിലക്കുറവ് യു എ ഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി കൂട്ടിയേക്കും. അനധികൃതമായി സ്വര്‍ണം കടത്തുന്ന സംഘവും ഈ വിലക്കുറവ് പരമാവധി മുതലെടുക്കാനിരിക്കുകയാണ്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കും. കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

See also  ഇലോൺ മസ്കിന് ടെസ്‌ലയുടെ 29 ബില്യൺ ഡോളറിൻ്റെ പുതിയ ശമ്പള പാക്കേജ്

Related Articles

Back to top button