Business

സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി – Metro Journal Online

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർദ്ധിച്ചു. സ്വര്‍ണവില 56,800 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 56,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​ഗ്രാമിന് 7105 രൂപ എന്ന നിലയിലാണ് ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി 1000- രൂപയിൽ അധികം കുറഞ്ഞ ശേഷമാണ് സ്വര്‍ണവിലയിൽ നേരിയ കുതിപ്പ് പ്രകടമാകുന്നത്. ഇന്നലെ 960 രൂപ ​കുറഞ്ഞ് പവന് 56,640 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. കേരളത്തിലെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 22 കാരറ്റ്: 7,105 രൂപ 24 കാരറ്റ്: 7,751 രൂപ 18 കാരറ്റ്: 5,813 രൂപ കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില 22 കാരറ്റ് 56,840 രൂപ 24 കാരറ്റ് 62,008 രൂപ 18 കാരറ്റ് 46,504 രൂപ നവംബർ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വ്യാപാരം നടന്നത്. ഈ ദിവസങ്ങളിൽ പവന് 55,480 രൂപയായിരുന്നു വില. ഒരു ​ഗ്രാം വാങ്ങാനും ഈ ദിവസങ്ങളിൽ 6935 രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വലിയ കുതിപ്പാണ് ഉണ്ടായത്. നവംബർ 1-ന് 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 പിന്നിടുമെന്ന് സ്വർണ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ നവംബർ 19 മുതൽ ഇന്ന് വരെ സ്വർണവില 56,000 രൂപയിൽ കുറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാക്കുന്ന ഏറ്റകുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

See also  ഞാന്‍ എന്നാടാ സുമ്മാവാ; കിതച്ച സ്വര്‍ണം വീണ്ടും കുതിച്ചു

Related Articles

Back to top button