Kerala

ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെയും കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കണ്ടെത്തിയത്. ആലുവാ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയത്.

തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതി വച്ച കത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രിയോടെ ഇരുവരെയും കണ്ടെത്തിയത്.

 

The post ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെയും കണ്ടെത്തി appeared first on Metro Journal Online.

See also  കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിക്കുള്ളതെന്ന് വിഡി സതീശൻ

Related Articles

Back to top button