Kerala

കഴക്കൂട്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും ഡിവൈഎഫ്‌ഐ നേതാക്കളും ബിജെപിയിൽ ചേർന്നു

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് ആനി അശോകൻ

ആനി അശോകന് പുറമെ ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ മേഖല സെക്രട്ടറി ഡി ഹരീഷ്, മുൻ മേഖല ജോയന്റ് സെക്രട്ടറി വി ദിലീപ്, ഡിവൈഎഫ്‌ഐ നേതാവായ അഖിൽ വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസാൻ ഹുസൈൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്

ബിജെപി നേതാവ് എസ് സുരേഷാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് വിയോജിച്ച് ഓരോ ദിവസവും ബിജെപിയിൽ ആളുകൾ വന്നു കൊണ്ടിരിക്കുകയാണെന്നും എസ് സുരേഷ് പറഞ്ഞു
 

See also  വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ല; പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്

Related Articles

Back to top button