Kerala

എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ട് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് എൽദോസ് ഉൾപ്പെടെ മൂന്നു പ്രതികളെ വെറുതേ വിട്ടതായി ഉത്തരവിട്ടത്. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയ സാഹചര്യത്തിലാണ് വിധി. രണ്ട് സാക്ഷികളും മൊഴി മാറ്റി പറഞ്ഞിരുന്നു.

മദ്യപിച്ചു വീട്ടിലെത്തി ഉപദ്രവിച്ചെന്നും കാറിൽ കയറ്റി കോവളത്തേക്ക് കൊണ്ടു പോയി ഉപദ്രവിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരുന്നത്.

2022 ജൂലൈയിൽ പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായും കോവളത്തുവെച്ച് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്. പരാതി പിൻവലിക്കാനായി എൽദോസ് പണം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ടായിരുന്നു.

See also  സുഹാൻ എവിടെ; ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായിട്ട് 21 മണിക്കൂറുകൾ: വീട് വിട്ടിറങ്ങിയത് സഹോദരനുമായി പിണങ്ങി

Related Articles

Back to top button