Kerala

16കാരിയെ പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മുൻ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ഫിലിപ് മമ്പാടിനെയാണ് നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. 

16 വയസുകാരിയെ പീഡിപ്പിച്ച പരാതിയിലാണ് ഇയാൾ പിടിയിലായത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്‌സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്ക് നേരെയായിരുന്നു അതിക്രമം. 

ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ഇയാൾ സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്‌
 

See also  ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹാപ്പി ന്യൂ ഇയർ പറഞ്ഞെന്ന് ഡോക്ടർമാർ

Related Articles

Back to top button