Kerala

ഹരിപ്പാട് വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് വയോധികനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ എട്ടാം വാർഡ് വരുമ്പില്ലിൽ തെക്കതിൽ കുട്ടപ്പനാണ്(68) മരിച്ചത്.

ശനിയാഴ്ച രാവിലെ കുട്ടപ്പൻ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. പിന്നെ കാണാതാകുകയായിരുന്നു. ഞായറാഴ്ച സമീപത്തുള്ള കുട്ടികൾ മീൻ പിടിക്കാൻ എത്തിയപ്പോഴാണ് കുട്ടപ്പനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത്

തുടർന്ന് ഹരിപാട് പോലീസ് സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു

The post ഹരിപ്പാട് വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  സ്വർണവില 90,000 കടന്നു; പവന് ഇന്ന് വർധിച്ചത് 840 രൂപ

Related Articles

Back to top button