Kerala

കോൺഗ്രസ് ഇല്ലാതാകും, എൽഡിഎഫ് ഭരണം തുടരും: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്ത്

സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ടെലിഫോൺ സംഭാഷണമാണ് പുറത്തായത്.

തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നു.

കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. നിയമസഭയിൽ കോൺഗ്രസ് താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറയുന്നു.

The post കോൺഗ്രസ് ഇല്ലാതാകും, എൽഡിഎഫ് ഭരണം തുടരും: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്ത് appeared first on Metro Journal Online.

See also  വിവാദ അഭിമുഖം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെടും

Related Articles

Back to top button