Education

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

തൃശ്ശൂരിലെ എടിഎം മോഷണസംഘം തമിഴ്‌നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്‌നറിനുള്ളിൽ രക്ഷപെടാനായിരുന്നു പ്രതികളുടെ ശ്രമം. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

മോഷണത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്.

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

 

The post തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം appeared first on Metro Journal Online.

See also  അവശേഷിക്കുന്നത് ഒരൊറ്റ ഡോക്ടര്‍ മാത്രം; ഗാസയെ നരകിപ്പിക്കാൻ മുഴുവന്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍

Related Articles

Back to top button