Kerala

കടുത്ത പനി; നടി മമിത ബൈജു ആശുപത്രിയിൽ

കരിയറിൽ മികച്ച ഫോമിൽ നിൽക്കുന്ന നടിയാണ് മമിത ബൈജു. “ബെത്‌ലേഹം കുടുംബ യൂണിറ്റ്’ 200 കോടി പിന്നിട്ടെന്ന വാർത്തകൾക്ക് പിന്നാലെ മമിത ആശുപത്രിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

കടുത്ത പനിയും ശരീര വേദനയും മൂലമാണ് മമിതയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലേക്ക് പോവാനുള്ള തയാറെടുപ്പിലായിരുന്നു മമിത. അതിനിടെയാണ് പനി ബാധിച്ച് ആശുപത്രിയിലായതെന്നും വരാൻ സാധിക്കാത്തതിൽ മാപ്പു പറയുന്നതായും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ മമിത പറയുന്നു.

ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ യാത്ര ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളതെന്നും പൂർണ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നതെന്നും മമിത പറയുന്നു. തനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി. അല്ലായിരുന്നുവെങ്കില്‍ വന്നേനെയെന്നും മമിത വീഡിയോയിൽ പറയുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മമിതയുടെ അസുഖം മാറാനായി പ്രാർഥിക്കുന്നതായും വിശ്രമിക്കണമെന്നും യാത്ര പിന്നെയാവുമെന്നുമെല്ലാം കുറിച്ച് എത്തിയിരിക്കുന്നത്. ചിലരാകട്ടെ ഇത് കണ്ണ് കിട്ടിയതാണെന്നും തമാശയായി പറയുന്നുണ്ട്.

See also  അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button