Business

പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യം

ന്യൂഡൽഹി: പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് ഭാരതി എയർടെൽ. പുതിയ പ്ലാനുകൾ ഒക്റ്റോബർ 8 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവർ ഒരു മാസത്തിനകം പുതിയ പ്ലാനുകളിലേക്ക് മാറേണ്ടതാണെന്നും കമ്പനി വ്യക്തമാക്കി. നിലവിലുള്ള താരിഫുകളേക്കാൾ 50 രൂപ വർധിപ്പിച്ചു കൊണ്ടാണ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മാത്രമല്ല ഉപയോക്താക്കൾക്ക് എല്ലാ വർഷവും നിലവിലുള്ള ആനുകൂല്യങ്ങൾക്കു പുറമേ ഒരു തവണ സൗജന്യ‌ ഇന്‍റർനാഷണൽ റോമിങ്ങും ആസ്വദിക്കാൻ സാധിക്കും. 5ജിബി ഡേറ്റ, 60 മിനിറ്റ് കോൾ, 25 ഔട്ട് ഗോയിങ് എസ്എംഎസ്, സൗജന്യ ഇൻകമിങ് എസ്എംഎസ് എന്നിവയോടു കൂടിയ റോമിങ് പ്ലാനിന് അഞ്ച് ദിവസത്തെ കാലാവധിയാണുള്ളത്.

ഉപയോക്താക്കൾക്ക് ആവശ്യമുള്ള സമയത്ത് ആ പാക്ക് സജീവമാക്കാം. എല്ലാ ഉപയോക്താക്കളും ഈ സൗജന്യ പ്ലാനിന് അർഹരാണ്. ഫാമിലി പ്ലാനാണ് എടുത്തിരിക്കുന്നതെങ്കിൽ എല്ലാ അംഗങ്ങൾക്കും ഈ ഫ്രീ റോമിങ് ലഭിക്കും. മാത്രമല്ല എയർടെൽ പോസ്റ്റ്പെയ്ഡ് അഡ്വാന്‍റേജ് ക്ലബ് വഴി കോമഡി ഷോകൾ, മൂവി പ്രീമിയറുകൾ കൺസേർട്ടുകൾ എന്നിവ ആസ്വദിക്കാനും സാധിക്കും.

See also  അടുക്കളകളിൽ നിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാകുന്നു; വില 400 കടന്നു, ഓണത്തിന് 600 കടക്കുമോ എന്ന് ആശങ്ക

Related Articles

Back to top button