National

മായയെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തി; ഒരു ദിവസം ആരവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞു

ബംഗളൂരുവിൽ അസം സ്വദേശിനിയായ യുവതിയെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തെരച്ചിൽ ഊർജിതമാക്കി. അസം സ്വദേശിനി മായ ഗൊഗോയി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ തോട്ടട സ്വദേശി ആരവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി.

പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ കർണാടക പോലീസ് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. മായയെ കൊലപ്പെടുത്താൻ ആരവ് നേരത്തെ പദ്ധതിയിട്ടതായാണ് വിവരം.

കൊല്ലണം എന്നുദ്ദേശിച്ച് തന്നെയാണ് മുറിയെടുത്തത്. ഓൺലൈനിൽ നിന്ന് ഇയാൾ നൈലോൺ കയർ ഓർഡർ ചെയ്തതായി കണ്ടെത്തി. കയർ ഉപയോഗിച്ച് മായയുടെ കഴുത്ത് ഞെരിച്ച ശേഷമാണ് നെഞ്ചിൽ കുത്തിയത്. ഒന്നിലധികം തവണ കുത്തി പരുക്കേൽപ്പിച്ചു. ഒരു ദിവസം മൃതദേഹത്തിനൊപ്പം ആരവ് കഴിഞ്ഞു. പിന്നെ ഇന്നലെ പുലർച്ചെയോടെ ഇവടെ നിന്ന് രക്ഷപ്പെട്ടു

യൂട്യൂബ് വ്‌ളോഗറാണ് കൊല്ലപ്പെട്ട മായ. ഫാഷൻ, ഭക്ഷണം, ദൈനംദിന ജീവിത നിമിഷങ്ങൾ എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് ഇവർ യൂട്യൂബിൽ പങ്കുവെക്കാറുള്ളത്.

The post മായയെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തി; ഒരു ദിവസം ആരവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞു appeared first on Metro Journal Online.

See also  കർണാടകയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം; 16 പേർക്ക് പരുക്ക്

Related Articles

Back to top button