Kerala

ചിന്നു പാപ്പു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തെ തുടർന്നെന്ന് കുടുംബം; യുവാവിന്റെ മൊഴിയെടുക്കും

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ മരണത്തിൽ വ്യക്തത വരുത്താൻ പൊലീസ്. ചിന്നു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെയാണ് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ കുടുംബം ഇത് നിഷേധിക്കുകയായിരുന്നു. വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്‌സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. 

ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

See also  യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button